Facebook Updates 6 months ago Photos from Adv. PV Sreenijin's post 2010 ജൂലയ്മാസം 11ാം തിയതി ,അന്നാണ് നെതർലെന്റസിനെ 1-0 തോൽപ്പിച്ച് സ്പെയിൻ സൗത്ത് ആഫ്രിക്കയിൽ വച്ച് നടന്ന ഫുട്ബോൾ ലോക കപ്പ് സ്വന്തമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് അന്ന് കളികാണാൻ അവിടെ എത്തിച്ചേർന്നത്. രണ്ടു സെമിഫൈനലും ഫൈനൽ മത്സരവും കാണുന്നതിനുള്ള ടിക്കറ്റുമായാണ് സൗത്ത് ആഫ്രിക്കയിൽ ഞാൻ എത്തുന്നത്. എവിടേയും ഫുട്ബാൾ ലഹരി., ശ്രീ ഐ.എം.വിജയൻ അടക്കം നിരവധി മലയാളികൾ കളികാണാൻ അവിടെയെത്തിരുന്നു. ആദ്യ സെമിഫൈനൽസ് ഉറുഗയും നെതർലന്റസും തമ്മിൽ ആഫ്രിക്കയിലെ തന്നെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നായ "കേപ്ടൗണിൽ" വച്ച്. വാശിയേറിയ ആ മത്സരത്തിൽ 2-3ന് നെതർലെന്റെസ് വിജയിച്ചു. രണ്ടാമത്തെ സെമി നടക്കുന്നത് ഇന്ത്യക്കാർ കൂടുതലുള്ള "ഡർബനിൽ " വച്ച് കേപ് ടൗണിൽ നിന്ന് ഒരു മണിക്കൂർ ഫ്ലയ് ചെയ്യണം ഡർബനിലേക്ക് , ജൂലയ് 7-ാംതിയതി രാത്രി 8 മണിക്ക് മത്സരം , 5 മണിയുടെ ബ്രിട്ടീഷ് എയർവയ്സിന്റെ ഫ്ലയ്റ്റിൽ ഏതാണ്ട് എല്ലാവരും തന്നെ സെമി കാണാൻ പോകുന്നവർ. ജർമ്മനിയും സ്പെയിനുമായുള്ള മത്സരം കാണുന്നതിനുള്ള ത്രില്ലിലായിരുന്നു എല്ലാവരും . ഇടക്കിടെയുള്ള ക്യാപ്റ്റന്റെ വേൾഡ് കപ്പിനെ കുറിച്ചുള്ള വിവരണങ്ങൾ സന്തോഷത്തോടെ കേട്ടുകൊണ്ടിരുന്നു. യാത്രക്കിടയിൽ ക്യാപ്റ്റന്റെ അനൗൺസ്മെന്റ് “ 15 മിനിട്ടിനുള്ളിൽ ഫ്ലയ്റ്റ് ലാൻഡ് ചെയ്യും “ എല്ലാവരും സന്തേഷത്തിലായ നിമിഷങ്ങൾ എന്നാൽ 20മിനിട്ട് കഴിഞ്ഞപ്പോൾ ക്യാപ്റ്റൻ പറഞ്ഞ സന്ദേശം കേട്ട ഞങ്ങളെല്ലാവരേയും നിരാശരായി. പ്രൈവറ്റ് എയർ ക്രാഫ്റ്റുകൾ വന്ന് നിറഞ്ഞതിനാൽ എയർ പോർട്ട് ക്ലോസ്സ് ചെയ്തുവെന്നും ഫ്ലറ്റ് ജോഹാനസ് ബർഗിലേക്ക് തിരിച്ചു വിടുകയാണന്ന്, എന്തിനേറെ എയർപോർട്ടിൽ ഇരുന്നുപോലും കളി കാണാൻ അന്ന് പറ്റിയില്ല. ആ മത്സരം ജർമനിയെ 0 -1 ന് തോർപ്പിച്ച് സ്പെയിൻ ജേതാക്കളായി. 11-ാം തീയതി നടന്ന നെതർലന്റെസ് - സ്പെയിൻ ഫൈനൽ മത്സരം നേരിട്ട് കാണാൻ കഴിഞ്ഞത് ഒരു പുതിയ അനുഭവമായിരുന്നു😊 എങ്കിലും അന്ന് കാണാൻ കഴിയാതെ പോയ ആ മത്സരത്തിന്റെ ഒരു ലിങ്ക് ചുവടെ ചേർക്കുന്നു . കാണാൻ ശ്രമിക്കുക😊🙏 https://youtu.be/IcuWPhEFXG4 ... See more View on facebook 6 months ago ഒരു വിവാദ "X" പത്രപ്രവർത്തകയുടെ FB പോസ്റ്റ് കണ്ടു..... “വിവാദ ലേഖിക” ആരുമായൊ രണ്ടു മാസക്കാലം നിരന്തരം സംസാരിച്ചതും രഹസ്യങ്ങൾ കൈമാറാമെന്ന് പറഞ്ഞ് ആർക്കോ പൈസ കൊടുക്കാമെന്ന് പറഞ്ഞതും അങ്ങനെ പോകുന്നു "പുതിയ FB പോസ്റ്റ് നാടകങ്ങൾ " "പുതിയ അദ്ധ്യായം തുടങ്ങാം.. ആദ്യ മുതൽ പക്ഷെ...നാടകം ഇടയ്ക്ക് വച്ച് നിർത്തരുതെന്ന് മാത്രം. ചിലകര്യങ്ങൾ എത്ര ഒളിപ്പിച്ചാലും ഒരു രൂപത്തിലല്ലങ്കിൽ മറ്റൊരു രൂപത്തിൽ പുറത്തു വരും , വിവാദ ലേഖികയുടെ FB പോസ്റ്റിൽ നിന്ന് " ജാതിയും മതവും നോക്കാതെ ഒരു ദളിതനെ ജീവിത പങ്കാളിയാക്കിയ എന്നേ കുറിച്ചാണ് ഇതു പറഞ്ഞത് എന്നോർക്കണം “ ഈ പറഞ്ഞതു തന്നെ അങ്ങേയറ്റം ദളിത് വിരുദ്ധതയല്ലേ ..? ജാതിയും മതവും നോക്കാതെയാണ് ഞങ്ങൾ വിവാഹിതരായതെന്ന് പറഞ്ഞിരുന്നുവെങ്കിൽ നിങ്ങളുടെ “സെക്കുലർ മനസ്സ്” മനസ്സിലാക്കാമായിരുന്നു. അതിനു പകരം ഒരു ദളിതനെ കല്യാണം കഴിച്ചു എന്നു പറഞ്ഞപ്പോൾ തന്നെ ഉള്ളിൽ കിടക്കുന്ന ജാതി വിഷം അറിയാതെ പുറത്തു ചാടി...കഷ്ടം. ഇതാണ് പറഞ്ഞത് ഒന്നു നന്നാകൂ എന്ന് നിങ്ങളുടെ മനസ്സിലുള്ള ജാതിവിഷവും അധമചിന്തകളും മാറ്റി വയ്ക്കൂ.. ഒന്നില്ലങ്കിൽ ഭർത്താവ് സംവരണ മണ്ഡലത്തിൽ നിന്നുള്ള ജനപ്രധിനിധിയല്ലേ..? ആ ബഹുമാനമെങ്കിലും ആ സമൂഹത്തോട് കാണിക്കണ്ടേ...? എനിക്കെതിരെ മരട് പോലീസിൽ കൊടുത്തിരിക്കുന്ന പരാതി കണ്ടു, വിശദമായ മറുപടി ഉടനെ തരുന്നതാണ് . തുടരും.......... ... See more View on facebook 6 months ago View on facebook 6 months ago ഒരു തുറന്ന കത്ത് കുന്നത്തുനാട് MLA യുടെ FB പേജിന്റെ ലിങ്ക് ഇന്നെനിക്ക് (14-08-2020) ഒരു സുഹൃത്ത് അയച്ചുതന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും കടന്നുപോയ "ദുഃഖഭാരത്തിന്റെ" നാൾവഴികളാണ് അതിൽ പറഞ്ഞിരിക്കുന്നത്. . സൈബർ ഗുണ്ടകൾ തന്റെ ഭാര്യയെ ആക്രമിക്കുന്നു ,നിരന്തരം വേട്ടയാടുന്നു , കരഞ്ഞിരിക്കുന്ന അവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല.... അങ്ങനെ പോകുന്നു "ലേഖനം". വായിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകാൻ ചെറിയൊരു ഓർമ്മപ്പെടുത്തൽ നല്ലതാണന്നു തോന്നുന്നു. ഏകദേശം പത്തുവർഷങ്ങൽക്കു മുൻപ് അതായതു 2011 നിയമസഭ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപ്..... 'എനിക്ക് അന്നമനടയിൽ ഒരു റിസോർട്ട് ഉണ്ടെന്നും അത് ഞാൻ അനധികൃതമായി സമ്പാദിച്ചതാണന്നും , ചാലക്കുടി പുഴ കൈയേറി നിർമിച്ചതാണന്നും പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റിൽ ഒരു വാർത്ത വരികയുണ്ടായി. തുടക്കത്തിൽ ഒരു ചെറിയ ന്യൂസ് ആയി വന്നത് പിന്നീട് മറ്റ് ചാനലുകൾ കൂടി ഏറ്റെടുത്ത് ഒരാഘോഷമാക്കി മാറ്റി. അന്ന് സംസ്ഥാന യൂത്ത് കോൺഗ്ഗ്രസ്സിന്റെ വൈസ് പ്രസിഡന്റെ ആയിരുന്ന ഞാൻ ആരോപണം വന്ന ഉടനെ ഏതന്വേഷണത്തേയും നേരിടാം എന്നറിയിക്കുകയും തുടർന്ന് യൂത്ത് കോൺഗ്രസ്സിൽ നിന്ന് രാജിവയ്ക്കുകയുമുണ്ടായി. (പിന്നീട് എനിക്കെതിരെ വന്ന ആരോപണങ്ങളെല്ലാം കോടതികളും ട്രൈബ്യൂണലും തള്ളുകയുണ്ടായി.. പക്ഷെ അതാരും ന്യൂസാക്കിയില്ല ) ഈ ന്യൂസ് വരുമ്പോൾ ഞാനും 9 മാസം പൂർണ്ണ ഗർഭിണിയായ എന്റെ ഭാര്യ, ഒന്നരവയസ്സുള്ള മൂത്തമകൾ കാത്തു, വാഴക്കാലയിലുള്ള ഞങ്ങളുടെ വീട്ടിൽ ഒറ്റക്ക്, അന്ന് ഞങ്ങൾ നേരിട്ട മാധ്യമവേട്ടയാടലൊന്നും MLAയും ഭാര്യയും നേരിടേണ്ടി വന്നിട്ടില്ലായിരിക്കും. പ്രസവവേദന അനുഭവിച്ചിരിക്കുന്ന ഭാര്യയെ ഒന്ന് ആശുപ്രത്രിയിൽ കൊണ്ടു പോകാൻ പറ്റാത്ത തരത്തിൽ വീടിനുചുറ്റും കൂട്ടം കൂടിയിട്ടിരുന്ന OB വാനുകൾ , നിരന്തരം കൊടുത്തുകൊണ്ടിരുന്ന ഫ്ലാഷ് ന്യൂസുകൾ , അങ്ങനെ എന്തെല്ലാം. സ്വബോധം ഉള്ള ഏതൊരാൾക്കും സമനില തെറ്റി പോകുന്ന അവസ്ഥ പക്ഷെ ആത്മഹത്യക്ക് ഞാനോ ഭാര്യയൊ ശ്രമിച്ചില്ല നേരിടാൻ തീരുമാനിച്ചു. കടുത്ത മാനസിക സമ്മർദ്ധങ്ങളിലൂടെയെല്ലാം കടന്നു പോയി , ദില്ലിയിലെ ഫ്ലാറ്റിൽ പുറത്തിങ്ങാതെ രണ്ടുവർഷത്തോളം , പിന്നീട് എന്നെതന്നെ നഷ്ടമാകും എന്ന് തോന്നിയ സമയം മാനസിക സംഘർഷം കുറക്കാൻ കൂട്ടായി കിട്ടിയ ക്യാമറയുമായി ഞാൻ നടത്തിയ ചെറുയാത്രകൾ , ഞാൻ എടുത്ത വന്യജീവികളൂടെ ചിത്രങ്ങൾ എല്ലാം എനിക്ക് പുതു അനുഭവങ്ങളായിരുന്നു . തിരിച്ച് വിഷയത്തിലെക്ക് വരട്ടെ, അന്ന് എനിക്കെതിരെ നിരന്തരം വാർത്തകൾ വന്നിരുന്ന സമയം മാർച്ച് മാസം 2011 ൽ വാഴക്കാലയിലുള്ള ഞങ്ങളുടെ വീട്ടിൽ എന്നെ കാണാൻ ഒരു വ്യക്തി എന്റെ വീട്ടിൽ വരുന്നു അദ്ദേഹത്തിന്റെ പേര് ആന്റോ ജോസഫ്, (സിനിമ നിർമ്മാതാവ് ) ഞാൻ ആദ്യമായി കാണുന്ന ഒരാൾ അദ്ദേഹം പറഞ്ഞുതുടങ്ങി " കുന്നത്തുനാട്ടിൽ ഇപ്രാവശ്യം മത്സരിക്കുന്നത് ശ്രീ സജീന്ദ്രനാണന്നും നിങ്ങളുടെ സഹായം വേണമെന്നും” അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഒരു കോൺഗ്രസ്സ് അനുഭാവിയെന്ന നിലയിൽ തീർച്ചയായും എന്റെ സഹായം ഉണ്ടാകും എന്ന് ഞാൻ ഉറപ്പു കൊടുത്തു. അപ്പോൾ ശ്രീ ആന്റോ പറഞ്ഞു " സജീന്ദ്രൻ പുറത്ത് കാറിലുണ്ട് ഒന്നു വിളിച്ചോട്ടെ എന്ന്” അങ്ങനെ ആന്റൊ സജീന്ദ്രനെ കൂട്ടി എന്റെയടുത്ത് വന്ന് സഹായം ആഭ്യർത്ഥിക്കുകയും സൗഹൃദപരമായി പിരിയുകയും ചെയ്തു . ആ തിരഞ്ഞെടുപ്പിൽ എന്നാൽ കഴിയുന്ന തരത്തിൽ ആ തിരഞ്ഞെടുപ്പിൽ സജീന്ദ്രനെ സഹായിച്ച ഒരാളാണ് ഞാൻ, കഴിയുന്നത്ര ആളുകളെ ഫോണിൽ വിളിക്കാൻ ഞാൻ ശ്രമിച്ചിരുന്നു . കുന്നത്തുനാട്ടിലെ കോൺഗ്രസ്സ് പ്രവർത്തകർക്കറിയാം ഞാൻ അവിടെ എന്തുചെയ്തു എന്ന് . എന്നാൽ MLA ആയതിശേഷം ഒരിക്കൽപോലും പിന്നെ കാണുകയാ വിളിക്കുകയാ ചെയ്തിട്ടില്ല. നല്ല സ്വഭാവം ഉപയോഗിക്കുക വലിച്ചെറിയുക കഷ്ടം എന്നെ കുറിച്ച് വാർത്തകൾ പടച്ചു വിടുമ്പോൾ ,എന്റെ ഭാര്യയ ഒരു സ്ത്രീയാണന്നും ആവൾ പൂർണ്ണ ഗർഭിണിയായിരുന്നുവെന്നും ഒന്നര വയസ്സുള്ള മറ്റൊരു പെൺകുഞ്ഞ് കൂടി ഞങ്ങൾക്ക് ഉണ്ട് എന്ന പരിഗണനയൊന്നും ആരും നൽകിയില്ല. രണ്ട് വട്ടം വൈക്കത്ത് നീന്ന് തോറ്റ കോട്ടയത്തുകാരാനായ സജീന്ദ്രനെ കുന്നത്തുനാട്ടിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി എറണാകുളത്തെ ഒരു DCC ജനറൽ സെക്രട്ടറിയെ കൂടെ നിർത്തി മാധ്യമങ്ങളിലുള്ള നിങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്ത് നിങ്ങൾ കളിച്ച വ്യത്തികെട്ട രാഷ്ട്രീയ ചതിയുടെ കഥകൾ അറിയാൻ ഞാൻ അല്പം വൈകിപ്പോയി. സജീന്ദ്രൻ കാണുന്നതിന് മുൻപ് കുന്നത്തുനാട്ടിലെ കോൺഗ്രസ്സ് പ്രവർത്തകരുമായി ആത്മബന്ധമുള്ള ഒരാളാണ് ഞാൻ, ആ ബന്ധങ്ങൾ ഇപ്പോഴും ഞാൻ തുടരുന്നു. ഒരേ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരു സഹപ്രവർത്തകനെ ചതിയിലൂടെ പുറത്താക്കി ഇല്ലാകഥകൾ മെനഞ്ഞ് പുറകിൽ നിന്ന് കുത്തിയിട്ട് ഗാന്ധിസം പറയുന്നോ..? എനിക്ക് നഷ്ടമായത് രാട്രീയം മാത്രമല്ല എന്റെ അഭിമാനം എന്റെ പൊതുജീവിതം അങ്ങനെ ഒത്തിരി... കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുവേണ്ടി കുന്നത്തുനാട്ടിൽ പ്രചരണത്തിനിറങ്ങിയ നാൾ മുതൽ നിങ്ങളുണ്ടാക്കിയ പഴയ മാധ്യമ കഥകൾ വീണ്ടും പുറത്തെടുത്ത് എന്നെ നിരീക്ഷിക്കാൻ പ്രദേശിക ലേഖകന് പണം വാഗ്ധാനം ചെയ്തപ്പോഴും പോലീസിനെ കൊണ്ട് എന്റെ വീട് റെയ്ഡ് ചെയ്യിച്ചപ്പോഴും ഒരു കാര്യം നിങ്ങൾ വിട്ടുപോയി ,കരുത്തുറ്റ ഒരു പ്രസ്ഥാനത്തിന്റെ പിൻന്തുണ, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പിൻന്തുണ നിങ്ങളുടെ പഴയ സഹപ്രവർത്തകന് കൂട്ടായുണ്ടന്ന് . നിങ്ങൾപറഞ്ഞതു പോലെ മാധ്യമ, സൈബർ ആക്രമണങ്ങളിൽ പതറാതെ ആത്മഹത്യക്ക് ശ്രമിക്കാതെ എന്നെ നടക്കാൻ പഠിപ്പിച്ചത് ഒരു പ്രസ്ഥാനമാണ് ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ CPI (M) ഉം മറ്റ് ഇതുപക്ഷപ്രസ്ഥാനങ്ങളും . രാഷ്ട്രീയത്തിൽ വേണ്ടുന്ന നേരും നെറിയും നിങ്ങളെ പ്പോലുള്ള ആളുകൾ കൈവിടുമ്പോൾ എന്നേപ്പോലെ ബലിയാടാകുന്ന അനവധി ആളുകൾ കോൺഗ്രസ്സിൽ ഉണ്ടായികൊണ്ടിരിക്കുന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാൻ എനിക്ക് കഴിയും MLAയും ഭാര്യയും ഒഴിച്ച് വേറൊരു കോൺഗ്രസ്സ് പ്രവർത്തകനും ഞാൻ അവരെ ഉപദ്രവിച്ചെന്ന് പറയാൻ സാധിക്കുകയില്ല, കാരണം അവർക്ക് എന്നെ നന്നായിട്ടറിയാം , പക്ഷെ അവർ നിങ്ങളെ ഓർത്തല്ല അവർ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ ഓർത്തുമാത്രം നിശബ്ദമായിരിക്കുന്നു, അതിലെനിക്ക് പരാതിയില്ല. കളമശ്ശേരി കോൺസ്സ് മണ്ഡലം പ്രസിഡന്റെ ആയിരുന്ന എന്റെ അച്ഛൻ പിടിപ്പിച്ച മൂവർണ്ണ കൊടി 32-ാം വയസ്സിൽ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നതിനുപിന്നിലുള്ള ചതിയുടെ കഥകൾ എല്ലാവരും അറിയട്ടെ. MLAയുടെ സഹധർമ്മിണിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വിമർശം വന്നപ്പോൾ ആത്മഹത്യ ,കരച്ചിൽ, ജോലി ഉപേക്ഷിക്കൽ തുടങ്ങിയ കലാപരിപാടികൾ . MLAയുടെ അടുത്ത് ഒരു കാര്യം ചോദിക്കട്ടെ... ഈ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മകളെ കുറിച്ച് FBയിൽ വന്ന് അപവാദം പറഞ്ഞ നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയെകുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം വരുമ്പോൾ ഇത്ര അസഹിഷ്ണ വരുവാനും അതിനെതിരെ പരാതി പറയുവാനും എന്തു യോഗ്യതയാണ് ഉള്ളത് . മറ്റുള്ളവരുടെ വീട്ടിലുള്ളവരെ കുറിച്ച് നിങ്ങൾ വിടുവായത്തരം പറയുമ്പോൾ തിരിച്ച് ഇത്തരരത്തിലുള്ള വിമർശനങ്ങൾ പ്രതീക്ഷിക്കണം. സഹപവർത്തകരെ പിന്നിൽ നിന്ന് കുത്താതെ,മാധ്യമ വേട്ടനടത്താതെ , കോൺഗ്രസ്സ് നേതാക്കൻമ്മാരെ നിരീക്ഷിക്കാൻ ആളെ നിയോഗിക്കാതെ, ജാതിചിന്തകൾ ഉള്ളിൽ വക്കാതെ , വിശ്വസിച്ച് പ്രവർത്തിക്കുന്ന പ്രസ്ഥാനം ഒന്നിനും കൊള്ളാത്തതാണന്ന് പറയുകയും പറയിപ്പിക്കാതയും ഇനിയെങ്കിലും നല്ല ജനപ്രധിനിധിയായി കുന്നത്തുനാട്ടിലുള്ളവർക്ക് ഉപകാരങ്ങൾ ചെയ്യാൻ നോക്കൂ...! അഡ്വ പിവി ശ്രീനിജിൻ മാധ്യമവേട്ടയുടെ ഒരു ഇര ... See more View on facebook 6 months ago 1. മാധ്യമ വിചാരണ...ആകാം 2. വ്യക്തികൾ, കൂടുംബങ്ങൾ, സുഹൃത്തുക്കൾ അങ്ങനെ ആരേയും കുറിച്ച് ചർച്ച, വ്യക്തിഹത്യ...ആകാം 3. ഓരോരുത്തരുടേയും മനോധർമ്മം അനുസരിച്ച് കഥകൾ മെനയൽ...ആകാം 4. പക്ഷെ തിരിച്ച് ആരെങ്കിലും ഒന്ന് ചെറുതായി പ്രതികരിച്ചാൽ... കഥകളിയിലെ വേഷപകർച്ചകൾ ശോകം, രൗദ്രം, കത്തി അങ്ങനെ അങ്ങനെ : എന്ന് മാധ്യമ വിചാരണയുടെ ഒരു ഇര ... See more View on facebook 6 months ago Photos from Adv. PV Sreenijin's post കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പ്ലസ് വൺ സ്പോർട്സ് ക്വാട്ട അഡ്മിഷനുള്ള നടപടിപടിക്രമം തഴെ കൊടുക്കുന്നു. ... See more View on facebook 7 months ago “കൈതോലപായ വിരിച്ച്” എന്ന ഒറ്റ ഗാനരചനയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ജിതേഷ് കക്കിട്ടിപ്പുറം നമ്മെ വിട്ടു പിരിഞ്ഞു. ആദരാജ്ഞലികൾ🌹 https://youtu.be/-wfVsb5bjAo ... See more View on facebook 7 months ago രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് 6 മാസം കഴിഞ്ഞു. പുതിയ രീതികളുമായി നമ്മൾ ഓരോർത്തരും പൊരുത്തപ്പെട്ടുവരുന്നതേയുള്ള, ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കുട്ടികളാണ്. സ്കൂളിൽ പോകാൻ പറ്റാത്തതും കൂട്ടുകാർ ചേർന്ന് കളിക്കാൻ പറ്റാത്തതും എന്തിനേറെ ഒന്നു പുറത്തിറങ്ങാൻ പോലും ഇവർക്കാവുന്നില്ല. വീട് തന്നെ കളിക്കളങ്ങളാകുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും. എന്റെ സുഹൃത്തിന്റെ 5ാം ക്ലാസ്സിൽ പഠിക്കുന്ന മകൻ ജോവിൻ അലക്സ് ഡാനി തന്റെ വീട് തന്നെ കളിക്കളം ആക്കുന്ന ചെറിയ വീഡിയൊ "വീട്ടിൽ പെട്ടുപോയ" എല്ലാ ബാല്യങ്ങൾക്കുമായി ഇവിടെ ചേർക്കുന്നു.😊 ( കടുത്ത ബ്ലാസ്റ്റേഴ്സ് ആരാധകൻ കൂടിയാണ് നമ്മുടെ ഈ കുട്ടിതാരം) ... See more View on facebook « ‹ 2 of 2 › »