Facebook Updates ["error","The access token could not be decrypted"] 4 months ago മലയാളത്തിന്റെ മഹാനടനിന്ന് പിറന്നാൾ😊 ദൂരെ നിന്ന് കാണുന്നവർക്ക് അല്പം ഗൗരവക്കാരൻ, എന്നാൽ "മമ്മുക്കയെ" അടുത്തറിയുന്നവർക്ക് അറിയാം അദ്ദേഹത്തിന്റെ സ്നേഹവും കരുതലും. മമ്മൂക്കയുമായി സംസാരിച്ചപ്പോഴെല്ലാം മനസ്സിലായ ഒരു കാര്യം , ഏതൊരു വിഷയെത്തെ കുറിച്ചും അദ്ദേഹത്തിനുള്ള അറിവും അഭിപ്രായവും തുറന്നു പറയാനും പങ്കുവയ്ക്കാനുമുള്ള മനസ്സുള്ള ഒരു നല്ല മനസ്സിന് ഉടമ. പ്രിയ മമ്മൂക്കയ്ക്ക് സ്നേഹം നിറഞ്ഞ 🌹പിറന്നാൾ ആശംസകൾ🌹 Photo courtesy Lebisen ... See more View on facebook 4 months ago ഇന്ന് ശ്രീനാരായണ ഗുരു ജയന്തി അടിച്ചമർത്തപ്പെട്ട ഒരു ജനതയെ കൈപിടിച്ചുയർത്തി തുല്യനീതിയിലേക്ക് കൊണ്ടുവന്ന ശ്രീനാരായണ ഗുരുവിന് പ്രണാമം . അടിച്ചമർത്തിയവർ പുതുചരിത്രമെഴുത്തിൽ വാഴ്ത്തപ്പെട്ടവരായി വരുന്നതും അടിച്ചമർത്തപ്പെട്ടവർ ചരിത്രത്തിന്റെ പിന്നാപുറങ്ങളിലേക്ക് മാറുന്നതുമായ ഈ കാലഘട്ടത്തിൽ , പുതുചരിത്രം രചിക്കുന്നവർ ഒരു കാര്യം വിസ്മരിച്ച് പോകരുത്... ശ്രീനാരായണ ഗുരുവിനെ ആരാധിക്കുന്ന, നെഞ്ചിലേറ്റി നടക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ടെന്ന് . ഏവർക്കും ശ്രീനാരായണ ഗുരു ജയന്തി ദിനാശംസകൾ 😊 ... See more View on facebook 4 months ago View on facebook 4 months ago Photos from Adv. PV Sreenijin's post ഇന്ന് ദേശീയ കായിക ദിനം കോവിഡ് 19ന്റെ സാഹചര്യത്തിൽ പൊതുവെ നമ്മുടെ കായികമേഖല തളർച്ചയിലാണെങ്കിലും , അവധിനിരവധി കായിക വാർത്തകൾ എല്ലാ ദിവസവും നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. അതിൽ "ലേണൽ മെസ്സി" ബാഴ്സലോണ വിടുന്ന എന്ന വാർത്ത വളരെയേറെ ശ്രദ്ധ നേടിയ ഒന്നാണ്. കഴിഞ്ഞ വർഷം ഏകദേശം ഇതേസമയം ബാഴ്സലോണ സന്ദർശിച്ച സമയത്ത് ബാഴ്സയുടെ സ്റ്റേഡിയമായ "ന്യൂ ക്യാംപ് " സന്ദർശിക്കാൻ എനിക്കായി. മെസ്സി ഒരു ഫുട്ബോളർ എന്നതിലുപരി ബാഴ്സക്കാർക്ക് കാറ്റലോണിയൻ പടനായകനും കൂടിയാണ്, അതുകൊണ്ട് തന്നെ മെസ്സി ബാഴ്സ വിടുമെന്ന് കരുതുന്നവർ വിരളമാണ്. ആ വികാരം ഉൾകൊണ്ടുതന്നെ മെസ്സി ഉചിതമായ തീരുമാനം എടുക്കുമെന്ന് കരുതാം. ബാഴ്സ സന്ദർശിച്ചതിന്റെ പ്രചോദനം ഉൾകൊണ്ട് തിരിച്ച് വന്ന ഞാൻ ജില്ല സ്പോർട്സ് കൗൺസിലിന്റെ ഫുട്ബോൾ സ്റ്റേഡിയം അത്ര വലിയ രീതിയിലല്ലങ്കിൽ പോലും "ഇന്ത്യൻ സ്റ്റാന്റേഡിൽ" പരിചരിച്ച് പോരുവാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാവർക്കും ദേശീയകായിക ദിനാശംസകൾ😊🙏 ... See more View on facebook 5 months ago ഇന്ന് അയ്യൻകാളി ജന്മദിനം സാമാന്യ ജനത്തിന് വിദ്യാഭ്യാസം ,തൊഴിൽ , സമ്പത്ത് , തുല്യത, സഞ്ചാര സ്വാതന്ത്ര്യം, തുടങ്ങി ഒരു ജനതയുടെ തുല്യ നീതിക്കുവേണ്ടി ജീവിത കാലം മുഴുവൻ പോരാടിയ സാമൂഹ്യ പരിഷ്കർത്താവ് ശ്രീ അയ്യൻകാളി 1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ പെരുങ്കാറ്റു വിളയിൽ ജനിച്ചു. ഒരു കമ്മ്യൂണിസ്റ്റിന് യോജിച്ച സാമ്യഹ്യജീവിതമാണ് ശ്രീ അയ്യൻകാളി നയിച്ചിരുന്നത്. തൊഴിലാളികളിൽ നിന്നും നേതൃത്വസ്ഥാനത്തെത്തുകയും തൊഴിലാളി വർഗ്ഗം അനുഭവിച്ച അനീതിയെ നിർഭയം നേരിടുകയും സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾ , അനാചാരങ്ങൾ, എന്നിവയ്ക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുകയും കർമ്മം കൊണ്ട് ഒരു മാതൃകാ കമ്മ്യൂണിസ്റ്റിന് യോജിച്ച ജീവിതം നയിച്ച മഹാത്മ അയ്യൻകാളിയുടെ ജീവിതം പുതുസമൂഹത്തിന് മാതൃകയാണ്. ... See more View on facebook 5 months ago Photos from Adv. PV Sreenijin's post ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ ശക്തരായ പാരിസ് സെയ്ന്റെ ജെർമെയിനെതിരെ 0-1 ബയേൺ മ്യൂണിക് വിജയിച്ചിരിക്കുന്നു. കാനഡയിൽ ജനിച്ച കിങ്ങ്സ്ലി കോമൻസ് നേടിയ ഹെഡർ ഗോളിലാണ് ബയേണിന്റെ വിജയം ... See more View on facebook 5 months ago ഞാനൊരു മെസ്സി ആരാധകനല്ല എങ്കിലും ചാമ്പ്യൻസ് ലീഗുമായി ബന്ധപ്പെട്ട് മെസ്സി അഭിനയിച്ച ഒരു പരസ്യം വല്ലാതെ ആഘർഷിച്ചു. നന്നായിട്ടുണ്ട്.😊 ... See more View on facebook 5 months ago പ്ലസ് വൺ അഡ്മിഷനായി നീന്തൽ അറിയുന്നവർക്ക് ലഭിക്കുന്ന രണ്ട് മാർക്കിന് അർഹത ഉള്ള കുട്ടികൾ എത്രയും പെട്ടെന്ന് എറണാകുളം ജില്ല സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെടേണ്ടതാണ്. 0484-2367580 ... See more View on facebook 5 months ago വീട്ടിൽ അഥിതികളായി രണ്ടു പേർ കൂടി..😊 വീടിനുപുറത്ത് തൂക്കിയിട്ടിരുന്ന ചെടിച്ചട്ടിയിൽ കൂടുകൂട്ടിയ Red-whiskered bulbul ( ഇരട്ടത്തലച്ചി ബുൾബുൾ ) കിളിയുടെ രണ്ട് മുട്ടകൾ വിരിഞ്ഞു. കോവിഡ് കാലത്ത് സന്തേഷം തരുന്ന ഒരു കാര്യം😊 ... See more View on facebook 5 months ago അപ്പോൾ അതാണ് നിങ്ങളുടെ പ്രശ്നം എനിക്ക് സി പി ഐ(എം)ൽ അംഗത്വം ലഭിച്ചതും കുന്നത്തുനാട്ടിൽ ഇടതുപക്ഷത്തോടൊപ്പം പ്രചരണത്തിറങ്ങിയതും എല്ലാം നിങ്ങൾക്ക് പ്രശ്നമാണ്. കഴിഞ്ഞ ദിവസം “ഭാരത് ടൈംസ്” ഇന്ന് ഇപ്പോൾ " മറുനാടൻ" എനിക്കെതിരെ നിരവധി വാർത്തകൾ ഓരോ ദിവസം വന്നു കൊണ്ടിരിക്കുന്നു. വലിയ " മാധ്യമ ബന്ധം” ഒന്നുമില്ലാത്തതിനാൽ മറ്റുള്ളവർക്കെതിരെ വ്യാജ വാർത്തകൾ കൊടുക്കാൻ എനിക്കാവില്ല, ഞാൻ ചെയ്യുകയുമില്ല . പിന്നെ വാർത്തകൾ കൊടുക്കുമ്പോൾ എനിക്കുകൂടി പറയാനുള്ളത് കൂടി കേട്ടതിനുശേഷം ഒരു വാർത്ത കൊടുക്കുന്നതായിരുന്നു നല്ല മാധ്യമധർമ്മം, പക്ഷെ മറുനാടനിൽ അതുണ്ടായില്ല. മാധ്യമവാർത്തകൾക്കപ്പുറം ഒരു കേസ് പോലും എനിക്കെതിരെ നിലവിലില്ല മാത്രവുമല്ല അന്നുണ്ടായിരുന്ന എല്ലാ ആരോപണങ്ങളും കോടതികൾ തള്ളികളയുകയുണ്ടായി എന്നാലും പത്തുവർഷം മുൻപ് ചെയ്തതുതന്നെ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു . അതുകൊണ്ടുതന്നെ ഈ വാർത്ത താഴെ ഷെയർ ചെയ്യുകയാണ്. എല്ലാവരും കാണുക🙏 വിലയിരുത്തുക ആരാണ് യഥാർത്ഥത്തിൽ ആക്രമിക്കപ്പെടുന്നതെന്ന്...? Video Marunadan Malayalee ... See more View on facebook « ‹ 1 of 2 › »